Connect with us

Kerala

കൊല്ലത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Published

|

Last Updated

കൊല്ലം: കൊല്ലത്ത് ശാസ്താംകോട്ടക്കും കരുനാഗപ്പള്ളിക്കുമിടെ മാരാരിത്തോട്ടത്ത് അര്‍ധരാത്രി ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. മധുരയില്‍ നിന്ന് കോട്ടയത്തേക്ക് രാസവളവുമായി വരികയായിരുന്ന ട്രെയിനിന്റെ ഒമ്പത് വാഗണുകളാണ് പാളം തെറ്റിയത്. ആറ് വാഗണുകള്‍ മറിഞ്ഞു. പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോയ ഉടനെയാണ് വാഗണുകള്‍ പാളം തെറ്റിയത്. വീലുകള്‍ ഊരിത്തെറിച്ച നിലയിലാണ്.

അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മൂന്ന് ട്രെയിനുകള്‍ ഭാഗികമായി മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ല. എങ്കിലും ഇവ വൈകാനാണ് സാധ്യത. ഗതാഗതം പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങല്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍:
കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ (56300)
ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ (56301)
ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56302)
എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56303)
കൊല്ലം-എറണാകളും പാസഞ്ചര്‍ (56392)
എറണാകുളം-കായംകുളം പാസഞ്ചര്‍ (56387)
കൊല്ലം-എറണാകുളം മെമു (66300)
എറണാകുളം-കൊല്ലം മെമു (66301)
കൊല്ലം-എറണാകുളം മെമു (66302)
എറണാകുളം കൊല്ലം മെമു (66303)