Connect with us

International

കശ്മീര്‍ പ്രശ്‌നം യുഎന്നില്‍ ഉന്നയിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി

Published

|

Last Updated

ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്‌നം യുഎന്‍ പൊതുസഭയില്‍ ഉന്നയിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി. പൊതുസഭയിലെ പ്രസംഗത്തില്‍ കശ്മീര്‍ പ്രശ്‌നം ഉള്‍പ്പെടുത്താന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തയ്യാറായില്ല. പൊതുസഭയിലെ പ്രസംഗത്തില്‍ കശ്മീര്‍ പ്രശ്‌നം പരാമര്‍ശിക്കണമെന്ന് പാക്കിസ്ഥാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിറിയ, ഇറാഖ് പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ച ബാന്‍ കി മൂണ്‍ കശ്മീര്‍ പ്രശ്‌നം പരാമര്‍ശിക്കാന്‍ തയ്യാറായില്ല.

അതിനിടെ പാക്കിസ്ഥാനെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ യുഎസ് കോണ്‍ഗ്രസ് ആരംഭിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പാക്കിസ്ഥാനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ കോണ്‍ഗ്രസ് അംഗവും ഭീകരവാദ വിരുദ്ധ ഉപസമിതി അധ്യക്ഷനുമായ ടെഡ് പോയാണ് അവതരിപ്പിച്ചത്. പാക്കിസ്ഥാന്‍ കാലങ്ങളായി യുഎസിന്റെ ശത്രുക്കള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നും ഇതിന്റെ തെളിവുകള്‍ ലഭ്യമാണെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് ടെഡ് പോ പറഞ്ഞു.

Latest