Connect with us

Kerala

അഫ്‌സലുല്‍ ഉലമ കോഴ്‌സിനൊപ്പം മറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് അറബിക് കോളജുകള്‍

Published

|

Last Updated

അരീക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളും കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളല്ലാതെ മറ്റൊരു നാമകരമായ സര്‍ട്ടിഫിക്കറ്റും നല്‍കുന്നില്ലന്ന് വിവരാവകാശ നിയമ പ്രകാരമുള്ള രേഖ. സുല്ലമി, അന്‍വരി, മദനി, ഫാറൂഖി തുടങ്ങിയ നാമങ്ങള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അറബിക് കോളജില്‍ നിന്ന് അഫ്‌സലുല്‍ഉലമ പാസായവര്‍ ഉപയോഗിക്കുന്നതികുറിച്ച് നല്‍കിയ വിവരാവകാശ രേഖയിലാണ് യൂനിവേഴ്‌സിറ്റിയും അതാത് കോളജ് അധികാരികളും വ്യക്തമാക്കിയത്. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് (സുല്ലമി) കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളജ് (അന്‍വരി), പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് (മദനി) എന്നിവിടങ്ങളില്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നല്‍കുന്ന അഫ്‌സലുല്‍ഉലമ സര്‍ട്ടിഫിക്കറ്റല്ലാതെ കോളജിന്റെതായ മറ്റൊരു സര്‍ട്ടിഫിക്കറ്റും നല്‍കുന്നില്ലന്നും വ്യക്തമാക്കുന്നു. കോളജിന്റെ പേരില്‍ ഉപയോഗിക്കുന്ന നാമങ്ങള്‍ തങ്ങള്‍ അറിയില്ലന്നും പറയുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് അറബിക്ക് കോളജില്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതും സിലബസ് തയ്യാറാക്കുന്നതും യൂനിവേഴ്‌സിറ്റിയാണ്. സര്‍ക്കാര്‍ ചിലവില്‍ പഠിച്ചിറങ്ങുന്ന അഫ്‌സലുല്‍ ഉലമക്കാര്‍ മാത്രം ഇത്തരം നാമം ഉപയോഗിക്കുന്നത് യൂനിവേഴ്‌സിറ്റിക്കോ കോളജിനോ യാതൊരുവിധ ഉത്തരവാദിത്വവും ഇല്ലന്നും വിവരാവകാശ പ്രകാരം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നല്‍കിയ മറുപടിയിലും വ്യക്തമാക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റോ മറ്റോ ഇല്ലാതെ അഫ്‌സല്‍ ഉലമ പാസായവര്‍ മാത്രം പ്രത്യേക നാമം ഉപയോഗിക്കുന്നതിനെതിരെ കേരള ഗവര്‍ണ്ണര്‍ക്ക് നല്‍കിയ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ നല്‍കിയ മറുപടിയിലും നല്‍കിയ വിശദീകരണത്തിലും നാമങ്ങള്‍ ഉപയോഗിക്കുന്നതില്‍ യൂനിവേഴ്‌സിറ്റിക്ക് യാതൊരുവിധ പങ്കില്ലന്നാണ്. എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് മാനേജ്‌മെന്റും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ല. മറ്റു”ഭാഷകളെപ്പോലെ അറബിയെയും പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ മാത്രം അഫ്‌സല്‍ ഉലമ കോഴ്‌സ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ അറബി “ഭാഷ പഠനത്തിനല്ലാതെ പ്രത്യേക മതത്തിന്റേയോ വിഭാഗത്തിന്റേയോ ആചാരാണുഷ്ടാനങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന വ്യവസ്ത ഉള്ളപ്പോഴാണ് മുജാഹിദ് പ്രവര്‍ത്തകര്‍ ഇത്തരം നാമങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതേ കോളജില്‍ പഠിച്ച അഫ്‌സല്‍ ഉലമ അല്ലാത്ത കോഴ്‌സ് പാസായവര്‍ ഇത്തരം നാമങ്ങള്‍ ഉപയോഗിക്കുന്നുമില്ല. സ്വകാര്യ മേഖലയില്‍ പഠിച്ച് സ്വകാര്യ ശരീഅത്ത് കോളജുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനോടപ്പം സഖാഫി, ഫൈസി, അസ്ഹനി, ബാഖവി എന്നീ നാമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവിടെ പഠന ചിലവ് വഹിക്കുന്നതും സിലബസ് തയ്യാറാക്കുന്നതും സ്ഥാപനങ്ങള്‍ തന്നെയാണ്.

Latest