Connect with us

International

പാക്കിസ്ഥാന്‍ ഭീകരരാജ്യം: യുഎന്‍ പൊതുസഭയില്‍ ഇന്ത്യയുടെ മറുപടി

Published

|

Last Updated

ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി. പാക്കിസ്ഥാന്‍ ഭീകരരാജ്യമാണെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ഇന്ത്യ തിരിച്ചടിച്ചു. ഐക്യരാഷ്ട്രസഭ ഭീകരരായി പ്രഖ്യാപിച്ചവര്‍ പോലും പാക്കിസ്ഥാന്‍ തെരുവുകളില്‍ സ്വതന്ത്രരായി നടക്കുകയാണ്. പാക്ക് സര്‍ക്കാറിന്റെ സഹായത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎന്‍ പൊതുസഭയിലെ ഇന്ത്യന്‍ പ്രതിനിധി ഇനം ഗംഭീര്‍ പറഞ്ഞു.

മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏറ്റവും ഹീനമായത് ഭീകരാവദമാണ്. അത് രാജ്യത്തിന്റെ നയമായി മാറുമ്പോള്‍ യുദ്ധക്കുറ്റമാണ്. ഇന്ത്യയും തങ്ങളുടെ മറ്റു അയല്‍രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി പാക്കിസ്ഥാന്‍ നടത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയാണ്. കോടിക്കണക്കിന് രൂപയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ചിലവഴിക്കുന്നതെന്നും ഈനം ഗംഭീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭയില്‍ സംസാരിച്ച പാക് പ്രധാനമന്ത്രി ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കശ്മീരികളുടെ വിമോചനപോരാട്ടത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ നവാസ് ഷരീഫ് കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയെ പുകഴ്ത്തുകയും ചെയ്തിരുന്നു.

സ്വതന്ത്രപരമാധികാര രാജ്യമായ പാക്കിസ്ഥാന്‍ ഒരു തീവ്രവാദിയെ പുകഴ്ത്തുന്നത് സ്വയം കുറ്റപ്പെടുത്തലാണെന്ന് വിദേശകാര്യസഹമന്ത്രി എംജെ അക്ബര്‍ വ്യക്തമാക്കിയിരുന്നു.

Latest