Connect with us

Kerala

കോടതികളിലെ മാധ്യമ വിലക്ക്: ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ടും ഇടപെടുന്നു

Published

|

Last Updated

കൊച്ചി: മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ നിന്നും വിലക്കിയ സംഭവത്തില്‍ ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളിലുള്ള വിലക്ക് നീക്കണമെന്ന് ഐപിഐ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കത്തില്‍ ആവശ്യപ്പെട്ടു. മാധ്യമധര്‍മം നിര്‍വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കണം. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നും തടയാനാകില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയനും നല്‍കി.

നേരത്തെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു.

ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലുമുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍നിന്നും വിലക്കിയത്.