Connect with us

Malappuram

തിങ്കളാഴ്ച മുതല്‍ തേഞ്ഞിപ്പലം - പെരിന്തല്‍മണ്ണ റൂട്ടില്‍ ലോ ഫ്‌ളോര്‍ ബസ് സര്‍വീസ്

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വ്വകലാശാലയില്‍ എത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും ഉപകാരപ്രദമാകും വിധം തേഞ്ഞിപ്പലം പെരിന്തല്‍മണ്ണ റൂട്ടില്‍ കെ യു ആര്‍ ടി സി തിങ്കളാഴ്ച ലോ ഫ്‌ളോര്‍ ബസ് സര്‍വ്വീസ് തുടങ്ങും. പെരിന്തല്‍മണ്ണയില്‍ നിന്ന് മലപ്പുറം കൊണ്ടോട്ടി, കൊട്ടപ്പുറം പള്ളിക്കല്‍ ബസാര്‍ കാക്കഞ്ചേരി വഴിയാണ് സര്‍വ്വീസ്. 7.50ന് പെരിന്തല്‍മണ്ണയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 9.55ന് യൂനിവേഴ്‌സിറ്റി എത്തുന്ന വിധത്തിലാകും ബസ് സര്‍വ്വീസ്. രാവിലെ 10.10ന് ബസ് മലപ്പുറം വരെ സര്‍വ്വീസ് നടത്തും.
3.30 വൈകീട്ട് 5.10ന് തേഞ്ഞിപ്പലത്തു നിന്നും പെരിന്തല്‍മണ്ണയിലേക്കും സര്‍വ്വീസുണ്ടാകും. ശനിയാഴ്ച വൈകീട്ട് 4.30ന് യൂനിവേഴ്‌സിറ്റി ക്യാമ്പസ് പരിസരത്തു വച്ച് പി അബ്ദുല്‍ഹമീദ് എം എല്‍ എ ഫളാഗ് ഓഫ് ചെയ്യും. ജില്ലാ ആസ്ഥാനത്തു നിന്ന് ഇതാദ്യമായാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലത്തേക്ക് കെ യു ആര്‍ ടി സി ലോ ഫ്‌ളോര്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് പുതിയ സര്‍വ്വീസ് ഏറെ ഉപകാരപ്രദമാണ്.
നിലവില്‍ ജില്ലയുടെ കിഴക്കന്‍ മേഖലകളിലുള്ള സര്‍വ്വകലാശാല അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും തേഞ്ഞിപ്പലത്തു നിന്ന് രാമനാട്ടുകരയിലേക്ക് പോയി അവിടെ നിന്നും ബസ് മാറി കയറിയാണ് ദിനം പ്രതി യാത്ര ചെയ്യുന്നത്. സര്‍വ്വകലാശാലയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അവസ്ഥയും സമാനമാണ്. യൂനിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലത്തു നിന്ന് ജില്ലാ ആസ്ഥാനമായ മലപ്പുറത്തേക്കും മഞ്ചേരി , പെരിന്തല്‍മണ്ണ “ഭാഗങ്ങളിലേക്കും നേരിട്ട് ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ സയമനഷ്ടവും അധിക സാമ്പത്തിക ചെവലുമുണ്ട് യാത്രക്കാര്‍ക്ക്. തേഞ്ഞിപ്പലത്ത് ബസ് സ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമാക്കി കൂടുതല്‍ സര്‍ക്കാര്‍ സ്വകാര്യ ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ യാത്രക്കാര്‍ക്കത് കൂടുതല്‍ അനുഗ്രഹമാകും.