Connect with us

Palakkad

രാജറാണി എക്‌സ്പ്രസിന് കുലുക്കല്ലൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണം

Published

|

Last Updated

കൊപ്പം : ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റെയില്‍വേലൈനില്‍ ഓടുന്ന തിരുവനന്തപുരം -നിലമ്പൂര്‍ രാജറാണി എക്‌സ്പ്രസിന് കുലുക്കല്ലൂര്‍ റെയില്‍വെസ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കുലുക്കല്ലൂര്‍ റെയില്‍വ്വെസ്റ്റേഷന്‍ വികസന സമിതിയോഗം ആവശ്യപ്പെട്ടു.
കൊപ്പം, നെല്ലായ, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേരാണ് യാത്രചെയ്യാനായി കുലുക്കല്ലൂര്‍ റെയില്‍വ്വെസ്റ്റേഷനെ ആശ്രയിക്കുന്നത്. റെയില്‍വെസ്റ്റേഷനിലേക്ക് അപ്രോച്ച് റോഡില്ലാത്തതും യാത്രക്കാര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നു. റോഡ്‌നിര്‍മ്മാണത്തിനായി റെയില്‍വ്വെമുന്‍കൈയ്യെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വികസനസമിതി ചെയര്‍മാന്‍ സി.മോഹന്‍ദാസ് അധ്യക്ഷത വബിച്ചു. ജനറല്‍ കണ്‍വീനര്‍ രാജന്‍ മുളയന്‍കാവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബന്ധപ്പെട്ട വിഷയങ്ങളുമായി ഒപ്പുശേഖരണം നടത്തി റെയില്‍വ്വേ അധികൃതര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.

Latest