Connect with us

National

ഗോവയില്‍ ബ്രിട്ടീഷ് ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെവിട്ടു

Published

|

Last Updated

ഗോവ: എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോവയിലെ ബീച്ചില്‍ ബ്രിട്ടീഷ് യുവതി സ്‌കാര്‍ലറ്റ് കീലിംഗിനെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരായ പ്രതികളെ കോട്ടതി വിട്ടയച്ചു. സാംസണ്‍ ഡിസൂസ, പ്ലാസിഡോ കാര്‍വാലോ എന്നീ പ്രതികളെയാണ് ഗോവയിലെ കുട്ടികളുടെ കോടതി കുറ്റവിമുക്തരാക്കിയത്. വിധിയില്‍ അതീവ ദുഃഖമുണ്ടെന്ന് സ്‌കാര്‍ലറ്റിന്റെ മാതാവ് ഫിയോന മക്കോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിധി കേള്‍ക്കാനായി ബ്രിട്ടനില്‍ നിന്ന് ഗോവയില്‍ എത്തിയതായിരുന്നു അവര്‍.

15 വയസ്സുകാരിയായ സ്‌കാര്‍ലറ്റിനെ മയക്കുമരുന്ന് നല്‍കിയ ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുകയും പിന്നീട് ഇവര്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. 2008 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെടുന്നതിന് മുമ്പ് രണ്ട് പ്രതികളോടുമൊന്നിച്ച് സ്‌കാര്‍ലറ്റ് ബാറിലെത്തി മദ്യപിച്ചിരുന്നു. അവധി ആഘോഷിക്കാനായി ഇന്ത്യയില്‍ എത്തിയതായിരുന്നു സ്‌കാര്‍ലറ്റും കുടുംബവും.