Connect with us

National

റഷ്യാ - പാക് സംയുക്ത സൈനികാഭ്യാസത്തില്‍ മാറ്റമില്ല; റഷ്യന്‍ സൈനികര്‍ ഇസ്ലാമാബാദിലെത്തി

Published

|

Last Updated

ഇസ്ലാമാബാദ്: റഷ്യ- പാക് സംയുക്ത സൈനികാഭ്യാസത്തിനായി റഷ്യന്‍ സൈനികര്‍ ഇസ്ലാമാബാദിലെത്തി. സൈനികാഭ്യാസം നാളെ തുടങ്ങും. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത സൈനികാഭ്യാസത്തില്‍ നിന്ന് റഷ്യ പിന്‍മാറിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഇതാദ്യമായാണ് പാക്കിസ്ഥാനുമായി ചേര്‍ന്ന് റഷ്യ സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. ഇരു രാജ്യങ്ങളില്‍ നിന്നും 200 സൈനികര്‍ അഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് പാക് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൗഹൃദം 2016 എന്ന പേരില്‍ നടക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കും.

റഷ്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. ശീതയുദ്ധ വൈരികളായ ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി ഉഭയകക്ഷി ബന്ധം അത്ര സുദൃഢമല്ല.

Latest