Connect with us

Kerala

ഡോക്ടര്‍മാരുടെ സൂചനാപണിമുടക്ക്് മാറ്റി

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 27ന് നടത്താനിരുന്ന സൂചനാപണിമുടക്ക് താത്കാലികമായി മാറ്റിവെച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ, വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഒരു മാസത്തേക്ക് സമരപരിപാടികള്‍ നിര്‍ത്താന്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ) തീരുമാനിച്ചത്. കേരള ഗവണ്‍മെന്റ് സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനും സമരത്തില്‍നിന്ന് പിന്‍മാറി. 10 ാം ശമ്പള പരിഷ്‌കരണ ഉത്തരവിലെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുമെന്നും എല്ലാ തസ്തികയിലും പുതിയ അടിസ്ഥാനശമ്പളം അനുവദിക്കും. സ്‌പെഷ്യല്‍ പേയിലെ കുറവ് പരിഹരിക്കാനും അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ അനുപാതം 1:3 ആയി പുനഃക്രമീകരിക്കും. സ്‌പെഷ്യലിസ്റ്റുകള്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ ആനുപാതിക വര്‍ധനവിനും മറ്റ് ഡോക്ടര്‍മാരുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാനും തീരുമാനമായതായി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. എ കെ റഊഫ് അറിയിച്ചു.