Connect with us

National

സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് ഭക്ഷണം തറയില്‍

Published

|

Last Updated

തറയില്‍ വിളമ്പിയ ഭക്ഷണം കഴിക്കുന്ന രോഗി

റാഞ്ചി: ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് തറയില്‍ ഭക്ഷണം വിളമ്പിയത് വിവാദമായി. സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ റാഞ്ചി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് മനസ്സാക്ഷിയെ അലോസരപ്പെടുത്തുന്ന സംഭവം ഉണ്ടായത്.
ഇത് സംബന്ധിച്ച വാര്‍ത്താ ചിത്രം ഒരു പ്രാദേശിക ദിനപത്രം പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. കൈയൊടിഞ്ഞ് ഓര്‍ത്തോപീഡിക് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന പല്‍മതി ദേവി എന്ന സ്ത്രീക്ക് വാര്‍ഡിലെ പരിചാരകരാണ് ചോറും കറിയും നിലത്ത് വിളമ്പിയത്. “എനിക്ക് സ്വന്തമായി പാത്രം ഉണ്ടായിരുന്നില്ല. ഒരു പാത്രം അവരോട് ആവശ്യപ്പെട്ടിരുന്നു, പക്ഷേ ഉദ്യോഗസ്ഥര്‍ മര്യാദയില്ലാത്ത രീതിയിലാണ് പെരുമാറിയത്.”- 300 കോടിയുടെ വാര്‍ഷിക ബജറ്റുള്ള കൂറ്റന്‍ ആശുപത്രിയുടെ വാര്‍ഡില്‍ കഴിയുന്ന പല്‍മതി ദേവി നിസ്സഹായതയോടെ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആശുപത്രിയില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം നടത്തുമെന്നും ആശുപത്രി ഡയറക്ടര്‍ ബി എല്‍ സെര്‍വാല്‍ പറഞ്ഞു.