Connect with us

Malappuram

തരിശ് ഭൂമിയില്‍ ഖാലിദിന്റെ പരീക്ഷണം; ജൈവ പച്ചക്കറി കൃഷിയില്‍ നൂറ്‌മേനി

Published

|

Last Updated

കൊളത്തൂര്‍: കര്‍ഷക അവാര്‍ഡ് ജേതാവിന്റെ ജൈവ കൃഷിയില്‍ നൂറ് മേനി. പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തിലെ വളപുരം സ്വദേശി കല്ലേതൊടി ഖാലിദാണ് പച്ചക്കറി കൃഷിയില്‍ നൂറ്‌മേനി വിളവെടുത്തത്. തക്കാളി, പയര്‍, വെണ്ട, വഴുതന, മുളക് എന്നിവയാണ് ഖാലിദിന്റെ കൃഷിയിടത്തിലെ പ്രധാന ഇനങ്ങള്‍. പല കര്‍ഷകരും കൃഷിയിറക്കാന്‍ ആശങ്കപ്പെട്ടിരുന്ന തരിശ് ഭൂമിയിലാണ് ഖാലിദ് നൂറ് മേനി വിളയിച്ചത്. നെല്‍ കര്‍ഷകനായ ഇദ്ദേഹം വളപുരം പാട ശേഖരത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്തത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡ് ഖാലിദ് നേടിയിരുന്നു.

---- facebook comment plugin here -----

Latest