Connect with us

Kozhikode

ഭരണമാറ്റം പ്രതിഫലിക്കേണ്ടത് സര്‍ക്കാര്‍ ഓഫീസുകളില്‍: എ കെ ശശീന്ദ്രന്‍

Published

|

Last Updated

കോഴിക്കോട്: ഭരണമാറ്റം പ്രതിഫലിക്കേണ്ടത് സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് (കേരള നോണ്‍ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷന്‍) എന്‍ ജി ഇ എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമാറ്റം സാധാരണ ജനങ്ങള്‍ക്ക് ബോധ്യമാവേണ്ടത് സംഘടനാ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്. തിളക്കമാര്‍ന്ന മുഖത്തോടുകൂടി സമൂഹത്തോട് സമ്പര്‍ക്കം പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമ്മേളനം എന്‍ സി പി സംസ്ഥാന പ്രസിഡണ്ട് ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങലുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാവണം എന്‍ ജി ഇ എയുടെ പ്രവര്‍ത്തനങ്ങള്‍. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ മുദ്രാവാക്യം വിളിച്ചാല്‍ മാത്രം പോരാ എല്‍ ഡി എഫ് സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സര്‍ക്കാറിന്റെ നൂറാം ദിവസ പ്രഖ്യാപനങ്ങള്‍ ഈ നാട്ടിലെ പാവങ്ങള്‍ക്ക് വേണ്ടി ഉളളതായിരുന്നു. കോഴിക്കോട് വെച്ച് ഒരുവിഭാഗമിന്ന് വലിയ മേള നടത്തുന്നുണ്ട്. മഹാബലിയെ മോശക്കാരനും വാമനനെ നല്ലവനാണെന്നും വരുത്തി തീര്‍ത്ത് ഇവിടെ വന്ന് വോട്ട് പിടിക്കുകയാണ് അവരുടെ ലക്ഷ്യം. അത്തരക്കാരെ അടുത്ത തിരഞ്ഞെടുപ്പില്‍ ജനം ഭൂമിക്കടിയിലേക്ക് ചവിട്ടി താഴ്ത്തും. പല സംസ്ഥാനങ്ങളിലുമുളള ഇവരുടെ വിജയം ശ്വാശതമല്ലന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ചടങ്ങില്‍ വെച്ച് സര്‍വീസില്‍ നിന്ന് വിരമിച്ച വിജയന്‍ മലയില്‍, കെ കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് യാത്രായപ്പും, ഡോക്‌റ്റേറ്റ് ലഭിച്ച പവിത്രന്‍ രയരോത്തിനെ ആദരിക്കുകയും ചെയ്തു. എയ്ഡഡ് സ്‌കൂള്‍/കോളേജ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലനിറുത്തുക, ആശ്രീത നിയമ വരുമാന പദ്ധതി ഉയര്‍ത്തുക, മരുന്നു വില വര്‍ദ്ധനവ് തടയുക, റോഡ് ഗതാഗതക സുരക്ഷാ ബില്‍ പിന്‍വലിക്കുക തുടങ്ങി ആവശ്യങ്ങള്‍ സമ്മേളനത്തില്‍ മുന്നോട്ട് വെച്ചു. സംസ്ഥാന പ്രസിഡന്റ് സി പി അബൂബക്കര്‍, എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ആലിക്കോയ, കെ എ ഗംഗാധരന്‍, ആലിസ് മാത്യു, അനിതാരാജന്‍, സി കെ സുരേഷ് കുമാര്‍, ടി ജെ മാത്യു, എം പത്മിനി, പങ്കെടുത്തു.

Latest