Connect with us

Gulf

വാഹനങ്ങളുടെ കൈമാറ്റവും കയറ്റുമതിയും; ഷാര്‍ജയില്‍ ഫീസ് കുറച്ചു

Published

|

Last Updated

ഷാര്‍ജ: എമിറേറ്റിലെ വാഹനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും കയറ്റുമതിക്കുമുള്ള ഫീസ് ഷാര്‍ജ പോലീസ് കുറച്ചു. തീരുമാനം ഈ ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ജ എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ 2016ലെ 32-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് പോലീസിന്റെ നടപടി. ഷാര്‍ജ എമിറേറ്റിലെ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും വാണിജ്യ-വ്യവഹാര ഇടപാടുകളില്‍ മികച്ച സേവനം പ്രദാനം ചെയ്യുകയെന്ന സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ തീരുമാനമാണ് ഫീസ് കുറക്കാനുള്ള നടപടിയിലേക്ക് നയിച്ചതെന്ന് ഷാര്‍ജ പോലീസ് വെഹിക്കിള്‍ ആന്‍ഡ് ഡ്രൈവേര്‍സ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്‌മെന്റ് കേണല്‍ റാശിദ് സാലിം അല്‍ ബാസ് പറഞ്ഞു. കൈമാറ്റ ഇടപാടുകള്‍: ലൈസന്‍സ് പ്ലേറ്റില്ലാതെ യു എ ഇക്കുള്ളില്‍ (ഒരേ ഉടമ)- 30 ദിര്‍ഹം. ലൈസന്‍സ് പ്ലേറ്റോടെ യു എ ഇക്കുള്ളില്‍ (ഒരേ ഉടമ)- 150 ദിര്‍ഹം. ലൈസന്‍സ് പ്ലേറ്റില്ലാതെ യു എ ഇക്കുള്ളില്‍ (മറ്റൊരു ഉടമ)- 80 ദിര്‍ഹം. ലൈസന്‍സ് പ്ലേറ്റോടെ യു എ ഇക്കുള്ളില്‍ (മറ്റൊരു ഉടമ)- 200 ദിര്‍ഹം. കയറ്റുമതി ഇടപാടുകള്‍: ലൈസന്‍സ് പ്ലേറ്റില്ലാതെ യു എ ഇക്കു പുറത്ത് (ഒരേ ഉടമ)- 130 ദിര്‍ഹം. ലൈസന്‍സ് പ്ലേറ്റോടെ യു എ ഇക്ക് പുറത്ത് (ഒരേ ഉടമ)- 250 ദിര്‍ഹം. ലൈസന്‍സ് പ്ലേറ്റില്ലാതെ യു എ ഇക്കു പുറത്ത് (മറ്റൊരു ഉടമ)- 180 ദിര്‍ഹം. ലെസന്‍സ് പ്ലേറ്റോടെ യു എ ഇക്ക് പുറത്ത് (മറ്റൊരു ഉടമ)- 300 ദിര്‍ഹം.

Latest