Connect with us

Kerala

ബിജെപിയുടെ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് നരേന്ദ്ര മോഡി

Published

|

Last Updated

കോഴിക്കോട്: ബിജെപി ആശയങ്ങളില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനസംഘത്തില്‍ നിന്ന് മാറിയെങ്കിലും ബിജെപി ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോഴിക്കോട്ട് ബിജെപി ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ച് നടന്ന ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തെ വികലമായി വ്യാഖ്യാനിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മുസ്ലിംകളെ തിരസ്‌കരിക്കാനല്ല, പരിഷ്‌കരിക്കാനാണ് ദീന്‍ ദയാല്‍ ഉപാധ്യയ പഠിപ്പിച്ചത്. മുസ്ലിംകളെ വോട്ടുബാങ്കായി മാത്രം കാണരുതെന്നും അദ്ദേഹം പഠിപ്പിച്ചിരുന്നു. സമൂഹത്തിലെ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് ബിജെപിയുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം ജനക്ഷേമമാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ ബിജെപി ലക്ഷ്യമിടുന്നില്ല. പ്രതിബദ്ധതയുള്ള സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗത്തിന് ഒടുവില്‍ സിപിഎമ്മിനെ ആഞ്ഞടിക്കാന്‍ പ്രധാനമന്ത്രി മറന്നില്ല. കേരളത്തില്‍ ആക്രമണത്തിന് ഇരയാകുന്ന പ്രവര്‍ത്തകര്‍ക്ക് ഒപ്പം രാജ്യം ഒന്നടങ്കമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പോരാട്ടം ആശയങ്ങള്‍ തമ്മിലാകണം. കേരളത്തിലെ അക്രമങ്ങളെ പറ്റി ദേശീയ സംവാദം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest