സാംസംഗ് ഗ്യാലക്‌സി നോട് 7 എത്തി

Posted on: September 26, 2016 8:37 pm | Last updated: September 28, 2016 at 7:56 pm
SHARE

downloadദുബൈ: അപകടസാധ്യത കാരണം വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെട്ട സാംസംഗ് ഗ്യാലക്‌സി നോട് 7ന്റെ പുതിയ മൊബൈല്‍ ഫോണുകള്‍ യു എ ഇ വിപണിയിലെത്തി. മാറ്റികിട്ടാന്‍ മുമ്പ് ബുക്കു ചെയ്തവര്‍ക്ക് പുതിയവ നല്‍കിത്തുടങ്ങി. പഴയ സെറ്റുകള്‍ മാറ്റി വാങ്ങേണ്ടവര്‍ സാംസംഗിന്റെ കാള്‍ സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് നേരത്തേ കമ്പനി അറിയിച്ചിരുന്നു. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തവരെ കാള്‍ സെന്ററുകളില്‍നിന്ന് വിളിച്ച് മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. യു എ ഇയില്‍ ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലുമായി മൂന്ന് കേന്ദ്രങ്ങളിലായാണ് മൊബൈലുകള്‍ മാറ്റി നല്‍കുന്നത്. നോട് 7 മാറ്റി വാങ്ങേണ്ടവര്‍ക്ക് താത്കാലിക ഉപയോഗത്തിന് സാംസംഗ് എ 7 മൊബൈലുകള്‍ നല്‍കിയിരുന്നു.