Gulf
ജെറ്റ് എയര്‍വേയ്‌സില്‍ 15 ശതമാനം നിരക്കിളവ്
ദോഹ: ജെറ്റ് എയര്‍വേയ്‌സ് ഗള്‍ഫ് യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കിന്റെ പതിനഞ്ചു ശതമാനം ഇളവ് പ്രഖ്യാപിച്ചു. ജെറ്റ് എയര്‍വെയ്‌സ് വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്കു ചെയ്യുന്നവര്‍ക്കു മാത്രമാണ് ആനുകൂല്യം ലഭിക്കുക. ഈ മാസം 25 മുതല്‍ 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് അടിസ്ഥാന നിരക്കിന്റെ പതിനഞ്ചു ശതമാനം ഇളവ് ലഭിക്കുക. പ്രത്യേക ഇളവുകളോടെ വരുന്ന ഡിസംബര്‍ 10 വരെ യാത്ര ചെയ്യാം.
പ്രീമിയര്‍, ഇക്കോണമി വിഭാഗത്തില്‍ ഖത്വറിനു പുറമെ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, സഊദി അറേബ്യ, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ ആനുകൂല്യം ലഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് ഗള്‍ഫ്, മെന വൈസ് പ്രസിഡന്റ് ശാകിര്‍ കന്ദവാല അറിയിച്ചു. ലക്ക് ഇടിക്കറ്റ്, വെബ് പ്രമോഷന്റെ ഭാഗമായാണ് യാത്രക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ നഗരങ്ങള്‍ക്കു പുറമെ സിംഗപ്പൂര്‍, ധാക്ക, കൊളംബോ, കാഠ്മണ്ഡു, ഹോംകോങ് തുടങ്ങിയ ആസിയാന്‍, സാര്‍ക്ക് രാജ്യങ്ങളിലേക്കും നിരക്കിളവ് ലഭിക്കും. ജെറ്റിന്റെ നേരിട്ടുള്ള സര്‍വിസുകളില്‍ മാത്രമേ ആനുകൂല്യമുണ്ടാകൂ. ലക്കി ടിക്കറ്റ് ഓഫറിന് ംംം.ഷലമേശൃംമ്യ.െരീാ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.