Connect with us

International

സുഷമ സ്വരാജിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്ലാമാബാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിമര്‍ശനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് രംഗത്ത്. കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെങ്കില്‍ എന്തുകൊണ്ടാണ് അത് സെക്യൂരിറ്റി കൗണ്‍സിലിന്റെ അജണ്ടകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നാണ് മുഹമ്മദ് നഫീസ് സക്കറിയ സുഷമയോട് ചോദിച്ചിരിക്കുന്നത്. കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്നും കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താം എന്ന സ്വപ്‌നം പാകിസ്താന്‍ ഉപേക്ഷിക്കണം എന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ സുഷമ സ്വരാജ് പറഞ്ഞത്. ട്വിറ്ററില്‍ കൂടിയാണ് സക്കറിയ തന്റെ ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്.

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി അംഗീകരിക്കാത്തത് വിചിത്രമാണെന്നും സക്കറിയ ട്വീറ്റ് ചെയ്തു.