Connect with us

Palakkad

ബാംഗ്ലൂരിലെ സന്ദര്‍ശനത്തെ ചൊല്ലി നഗര സഭയോഗത്തില്‍ വാക്കേറ്റം

Published

|

Last Updated

പാലക്കാട്: ബാംഗ്ലൂരിലെ മാലിന്യപ്ലാന്റ്‌സന്ദര്‍ശനത്തെ ച്ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റം.
സ്വകാര്യ കുത്തക മുതലാളിയുടെ ചെലവില്‍ നഗരസഭ ചെയര്‍പേഴ്‌സണടക്കമുള്ള ഏഴ് കൗണ്‍സിലര്‍മാര്‍ ബാംഗ്ലൂരിലെ സ്വകാര്യ മാലിന്യപ്ലാന്റ് സന്ദര്‍ശിച്ചുവെന്നും ഇതേ മാതൃകയിലുളള മാലിന്യപ്ലാന്റ് നഗരസഭയിലും സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണെന്നുമുള്ള കോണ്‍ഗ്രസിന്റെ ആരോപണത്തിനെതിരേ ബി ജെ പി അംഗങ്ങള്‍ രംഗത്തു വന്നതാണ് കൗണ്‍സിലില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വാക്കേറ്റത്തിനുമിടയാക്കിയത്. മാലിന്യം വേര്‍തിരിച്ചു ജൈവവളമാക്കുന്നതും അല്ലാത്തതുമായ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്ലാന്റുകളാണ് അവിടെ കാണാനായത്.
നാലരക്കോടി രൂപ ചെലവ് വരുന്ന ഇതേ മാതൃകയിലുള്ള പ്ലാന്റ് നഗരസഭയില്‍ സ്ഥാപിക്കുന്നതിന് എല്ലാവരുടേയും സഹായം ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മാലിന്യപ്ലാന്റിന്റെ മറവില്‍ നഗരസഭയുടെ എട്ടര ഏക്കര്‍ സ്ഥലം സ്വകാര്യ കുത്തക കമ്പനിക്കു കൈമാറാനാണ് നീക്കമെന്നാരോപിച്ച് പ്രതിപക്ഷനേതാവ് ‘വദാസ് രംഗത്തെത്തിയതോടെയാണ് ഇതു സംബന്ധിച്ചു ചൂടേറിയ ചര്‍ച്ചകള്‍ നടന്നത്. ബാംഗ്ലൂര്‍ യാത്ര പ്രതിപക്ഷ അംഗങ്ങളെ അറിയിച്ചിരുന്നുവെന്നും അതിനാലാണ് സിപിഎമ്മിന്റെ രണ്ടംഗങ്ങള്‍ സന്ദര്‍ശക സംഘത്തിലുണ്ടായതെന്നും ചെയര്‍പെഴ്‌സണ്‍ അറിയിച്ചു.
ലീഗ് അംഗങ്ങളെ അറിയിക്കാത്തതില്‍ ചെയര്‍പെഴ്‌സണ്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് രംഗം ശാന്തമായത്. വാര്‍ഡുകളിലേക്കനുവദിച്ച ജനറല്‍ ഫണ്ടുകള്‍ ചില വാര്‍ഡുകളിലേക്ക് മാത്രമായി വകമാറ്റുന്നത് അന്വേഷിക്കണമെന്ന് എസ് ആര്‍ ബാലസുബ്രമണ്യം ആവശ്യപ്പെട്ടു. നഗരസ‘യില്‍ കേടായ തെരുവു വിളക്കുകള്‍ പല വാര്‍ഡുകളിലും മാറ്റി സ്ഥാപിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
എല്ലാ വാര്‍ഡുകളിലേക്കും ആവശ്യമായ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്ന് ചെയര്‍പെഴ്‌സണ്‍ ഉറപ്പു നല്‍കി. ചര്‍ച്ചകളില്‍ പങ്കെടുത്ത് കൗണ്‍സിലര്‍മാരായ ബി രജ്ഞിത്ത്, സുദേഷ്, കുമാരി, മണി, എന്നിവരും സംസാരിച്ചു.

---- facebook comment plugin here -----

Latest