Connect with us

Gulf

യു എ ഇ ദ്വീപുകള്‍ ഇറാന്‍ തിരികെ നല്‍കണം: ശൈഖ് അബ്ദുല്ല

Published

|

Last Updated

ദുബൈ: യു എ ഇയുടെ ദ്വീപുകള്‍ ഇറാന്‍ തിരികെ തരണമെന്ന് വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാാന്‍ ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് യു എ ഇ ആഗ്രഹിക്കുന്നത്. ദ്വീപുകളുടെ മേല്‍ രാജ്യത്തിനുള്ള അധികാരം ഒരിക്കലും വിട്ടുനല്‍കില്ല. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ ഫലപ്രദമായി ഇടപെടണം. ഏറെ പ്രതിസന്ധികള്‍ നേരിടുന്ന അറബ് മേഖലയിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ പരിഹാരം കാണണം.
ഭീകരവാദത്തെ പ്രതിരോധിക്കേണ്ടത് ഓരോ രാജ്യത്തിന്റെയും കടമയാണ്. എന്നാല്‍, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏറെ ഫലപ്രദമായ രീതിയില്‍ ഇടപെടുന്ന രാജ്യങ്ങളുടെ പങ്കാളിത്തം അവഗണിക്കരുത്.
അന്ധമായ രീതിയില്‍ തയ്യാറാക്കപ്പെട്ട നിയമങ്ങളെ ആശ്രയിക്കുന്നത് പ്രശ്നം ഗുരുതരമാക്കാനേ ഉപകരിക്കൂ. സഖ്യരാജ്യങ്ങള്‍ക്കിടയിലുള്ള ശക്തമായ ബന്ധം ഇതുവഴി തകര്‍ന്നേക്കാം. യമന്‍, ലിബിയ, ഇറാഖ്, സിറിയ, സോമാലിയ തുടങ്ങിയ അറബ് രാജ്യങ്ങളില്‍ നിരവധി ആഭ്യന്തര കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇസ്രായേലി അധിനിവേശത്തിന് കീഴില്‍ പലസ്തീനികളുടെ ദുരിതം പരിഹാരമില്ലാതെ തുടരുന്നു. ഇപ്പോള്‍ ഇറാന്റെ ഇടപെടലിലൂടെ മേഖലയിലെ സ്ഥിതി വീണ്ടും ഗുരുതരമാക്കുകയാണെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.

Latest