Connect with us

National

തമിഴ്‌നാടിന് 6000 ഘനടയടി വെള്ളം വിട്ടുനല്‍കണമെന്ന് കർണാടകയോട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന് കര്‍ണാടക്ക് സുപ്രീം കോടതി നിര്‍ദേശം. 6000 ഘനയടി ജലം വിട്ടുനല്‍കണമെന്ന മുന്‍ ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെക്കണെമന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് സുപ്രിം കോടതി നടപടി. അടുത്ത മൂന്ന് ദിവസത്തേക്ക് പ്രതിദിനം 6000 ഘനയടി വെള്ളം വീതം നല്‍കണമെന്നാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ഭരണത്തലവന്മാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് അറ്റോര്‍ണി ജനറലിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. കേസില്‍ വെള്ളിയാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും.

സെപ്തംബര്‍ 20നാണ് തമിഴ്‌നാടിന് 6000 ഘനയടയി വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി കര്‍ണാടകക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കര്‍ണാടകയില്‍ തന്നെ ജലദൗര്‍ലഭ്യം രൂക്ഷമാണെന്നും ഈ സാഹചര്യത്തില്‍ വെള്ളം വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് വിധി നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.