Connect with us

National

സിന്ധു നദീജല കരാര്‍ റദ്ദാക്കിയാല്‍ രാജ്യാന്തര കോടതിയെ സമീപിക്കുമെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങക്കെതിരെ പാക്കിസ്ഥാന്‍ രംഗത്ത്. കരാര്‍ റദ്ദാക്കിയാല്‍ രാജ്യാന്തര കോടതിയെ സമീപിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. കരാര്‍ ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാന്‍ സാധിക്കില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. കാര്‍ഗിന്‍, സിയാച്ചിന്‍ യുദ്ധകാലത്ത് പോലും അത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന നിലപാടിന്റെ ഭാഗമായാണ് സിന്ധു നദീജലം പങ്കുവെക്കുന്ന കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യ ആലോചിക്കുന്നത്. വെള്ളവും രക്തവും ഒരേസമയം ഒഴുക്കാനാകില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി.