Connect with us

International

ഇസ്‌റാഈല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു

Published

|

Last Updated

ടെല്‍ അവീവ്: ഇസ്‌റാഈല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

രണ്ട് തവണ ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായ പെരസ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഒസ്‌ലോ സമാധാനകരാര്‍ ഒപ്പിട്ടതിന് 1994ലാണ് പെരസ് നൊബേല്‍ പുരസ്‌കാരം നേടിയത്. 2014ലാണ് പെരസ് പ്രസിഡന്റ് പദമൊഴിഞ്ഞത്.

Latest