Connect with us

National

പാരീസ് ഉടമ്പടി നടപ്പാക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: പാരീസ് ഉടമ്പടി നടപ്പാക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഗാന്ധി ജയന്തി ദിനത്തിലാണ് ഉടമ്പടി നടപ്പാക്കുക. പാരീസ് ഉടമ്പടി നടപ്പാക്കുന്നതിലൂടെ കരാറില്‍ ഇന്ത്യ ഒരു നിര്‍ണായക പങ്കാളിയായി മാറുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജവേദ്കര്‍ പറഞ്ഞു.

പാരീസ് ഉടമ്പടി അംഗീകരിക്കാന്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കോഴിക്കോട്ട് ബിജെപി ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഉടമ്പടിയിൽ ഒപ്പ് വെക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ നടന്ന പാരീസ് കാലാവസ്ഥ ഉച്ചകോടിയിലാണ് പാരീസ് ഉടമ്പടി തയ്യാറാക്കിയത്. 190 രാജ്യങ്ങളാണ് ഇതുവരെ കരാറില്‍ ഒപ്പുവെച്ചത്.

Latest