Connect with us

Ongoing News

സൈനികരോടുള്ള ആദരസൂചകമായി പാക്കിസ്ഥാനെ പരാജയപ്പെടുത്തുമെന്ന് പി.ആര്‍.ശ്രീജേഷ്‌

Published

|

Last Updated

ബംഗളൂരു: അതിര്‍ത്തിയില്‍ ജീവന്‍ നഷ്ടമായ സൈനികരോടുള്ള ആദരസൂചകമായി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തുമെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി.ആര്‍.ശ്രീജേഷ്. ഉറി ഭീകരാക്രമണത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതെയാണ് മലയാളി താരം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഒരുപാട് ആവേശം നിറഞ്ഞതാകും. ഇന്ത്യന്‍ ടീം നൂറ് ശതമാനം കഴിവും പുറത്തെടുക്കും. പാകിസ്ഥാനോടു പോരാടുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ക്കാരെ നിരാശരാക്കാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം. പ്രത്യേകിച്ച് രാജ്യത്തെ സംരക്ഷിക്കാനായി അതിര്‍ത്തികളില്‍ ജീവന്‍ ത്യജിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശ്രീജേഷ് പറഞ്ഞു. റാങ്കിംഗില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നിലാണെന്നും മികച്ച ടീമുകളുമായി കളിച്ച പരിചയം ഇന്ത്യക്കുണ്ടെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 20 മുതല്‍ 30 വരെ മലേഷ്യയിലെ കൗന്റാനിലാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍. ഏഷ്യയിലെ മികച്ച ആറ് ടീമുകളാണ് സ്റ്റിക്കേന്തുന്നത്. ഒക്ടോബര്‍ 23നാണ് റൗണ്ട് റോബിന്‍ ലീഗില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്.