Connect with us

Gulf

അബുദാബി വിമാനത്താവളത്തില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ അടുത്ത വര്‍ഷം തുറക്കും

Published

|

Last Updated

നിര്‍മാണം പുരോഗമിക്കുന്ന അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍

അബുദാബി: അബുദാബി വിമാനത്താവളത്തില്‍ 1,080 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ അടുത്ത വര്‍ഷം അവസാനത്തില്‍ തുറക്കും. ഏഴ് ലക്ഷം ചതുരശ്രമീറ്ററിലാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്. ഇതിന്റെ 90 ശതമാനം ജോലികളും ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4,000 കോടി ദിര്‍ഹം ചെലവഴിച്ച് അബുദാബി വിമാനത്താവളം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മിക്കുന്നത്.
ഇത്തിഹാദ് എയര്‍വേയ്‌സിന് പുറമെ നിരവധി അന്താരാഷ്ട്ര എയര്‍ലൈന്‍ സര്‍വീസുകളെയും പുതിയ ടെര്‍മിനല്‍ ഉള്‍കൊള്ളും.
2.33 കോടി യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം അബുദാബി വിമാനത്താവളം ഉപയോഗിച്ചത്. ഈ വര്‍ഷം 2.6 കോടി യാത്രക്കാരാകുമെന്നാണ് പ്രതീക്ഷ. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ്‌ടെക് കമ്പനിക്കാണ് ടെര്‍മിനലിന്റെ നിര്‍മാണ ചുമതല. 2013ലാണ് നിര്‍മാണം ആരംഭിച്ചത്.