Connect with us

National

കാവേരി: കേന്ദ്രം വിളിച്ച യോഗത്തിലും തീരുമാനമായില്ല

Published

|

Last Updated

ബെംഗളൂരു: കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത കര്‍ണാടക- തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംയുക്ത യോഗത്തിലും തീരുമാനമായില്ല. ഇന്നലെ ഡല്‍ഹിയില്‍ കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിയുടെ നേതൃത്വത്തിലായിരുന്നു ഇരു സംസ്ഥാനങ്ങളുടെയും ചര്‍ച്ച. നിലവിലെ സാഹചര്യത്തില്‍ കാവേരി നദിയിലെ വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടകക്ക് സാധ്യമല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
കര്‍ണാടകയിലെ അണക്കെട്ടുകളിലെ ജലവിതാനത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാന്‍ കേന്ദ്രം നിയോഗിക്കുന്ന വിദഗ്ധ സമിതി സംസ്ഥാനം സന്ദര്‍ശിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അതേസമയം, കാവേരി പ്രശ്‌നത്തിന്റെ പേരില്‍ കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയില്‍ വീണ്ടും പ്രക്ഷോഭ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ഇരിക്കാന്‍ തയ്യാറാണെന്ന് ഉമാഭാരതി യോഗത്തില്‍ പ്രഖ്യാപിച്ചു.

Latest