Connect with us

Sports

ഈഡനിലെ മണി മുഴക്കുക കപില്‍ ദേവ്‌

Published

|

Last Updated

ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ഗ്രൗണ്ടിലുള്ളത് പോലൊരു ബെല്‍ ഈഡന്‍ ഗാര്‍ഡനിലും സ്ഥാപിച്ചു. ഈഡന്‍ ബെല്‍ എന്നാണ് പേര്. സ്വന്തം മണ്ണില്‍ ഇരുനൂറ്റമ്പതാം ടെസ്റ്റ് മത്സരം കളിക്കാന്‍ ഒരുങ്ങുന്ന ചരിത്ര മുഹൂര്‍ത്തത്തിന്റെ സ്മരണികയായിട്ടാണ് ബെല്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ് ഈഡന്‍ ബെല്‍ മുഴക്കി ഇരുനൂറ്റമ്പതാം ടെസ്റ്റ് വിളംബരം ചെയ്യും.
പുതിയ സ്‌കോര്‍ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കളിയുടെ പുനര്‍ ദൃശ്യങ്ങള്‍ സ്‌കോര്‍ ബോര്‍ഡിലൂടെ കാണാനാകും.
ഇന്ത്യയുടെ ടെസ്റ്റ് ചരിത്രം കോര്‍ത്തിണക്കിയുള്ള ഫോട്ടോ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Latest