Connect with us

International

ഇന്ത്യക്ക് എതിരെ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയില്‍

Published

|

Last Updated

മലീഹ ലോധി

യുഎന്‍: അതിര്‍ത്തിയില്‍ ഇന്ത്യ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭയില്‍. യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധിയാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാന്‍ പരമാവധി സംയമനം പാലിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യ നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ആവര്‍ത്തിച്ചു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗവും പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനവും വിളിച്ചിട്ടുണ്ട്.