Connect with us

National

മിന്നല്‍ ആക്രമണത്തിന് ഇന്ത്യ പ്രയോജനപ്പെടുത്തിയത് ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ദൃശ്യങ്ങള്‍

Published

|

Last Updated

ബംഗളൂരു: നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിന് തന്ത്രങ്ങള്‍ മെനയാന്‍ സൈന്യം പ്രയോജനപ്പെടുത്തിയത് ഐഎസ്ആര്‍ഒ സാറ്റലൈറ്റില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍. കഴിഞ്ഞ ജൂണില്‍ വിക്ഷേപിച്ച കാട്രോസാറ്റ് ഉപഗ്രഹത്തില്‍ നിന്ന് ലഭിച്ച വ്യക്തതയാര്‍ന്ന ചിത്രങ്ങളാണ് സൈനികര്‍ക്ക് വിജയകരമായ ഓപ്പറേഷന് വഴിയൊരുക്കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തിയിലെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ സൈന്യത്തിന് നല്‍കിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇസ്‌റോ കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതാദ്യമായാണ് കാട്രോസാറ്റില്‍ നിന്നുള്ള ഉപഗ്രഹചിത്രങ്ങള്‍ ഇത്തരമൊരു വലിയ ഓപ്പറേഷനായി പ്രയോജനപ്പെടുത്തുന്നത്.

സൈന്യത്തിന് പ്രത്യേകം ഫോക്കസ് ചെയ്യേണ്ട ഭാഗങ്ങളുടെ ചിത്രങ്ങള്‍ പ്രത്യേകം നല്‍കുവാനും ഐഎസ്ആര്‍ഒക്ക് സാധിച്ചു. ഇത്തരം ചിത്രങ്ങള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ച് ഒറ്റച്ചിത്രമായാണ് നല്‍കിയത്.

കാട്രോസാറ്റ് കുടുംബത്തില്‍പ്പെട്ട അഞ്ച് ഉപഗ്രഹങ്ങളാണ് ഇന്ത്യ ഇതിനകം വിക്ഷേപിച്ചത്. ഇതില്‍ കഴിഞ്ഞ ജൂണില്‍ വിക്ഷേപിച്ച കാട്രോസാറ്റ് 2സി സൈനിക നിരീക്ഷണത്തിന് വന്‍ സഹായം നല്‍കുന്നതാണ്. 0.65 മീറ്റര്‍ റെസല്യൂഷനിലുള്ള ചിത്രങ്ങളാണ് കാര്‍ട്രോസാറ്റ് 2സി ലഭ്യമാക്കുന്നത്. നേരത്തെ 0.8 റെസല്യൂഷനിലുള്ള ചിത്രങ്ങളായിരുന്നു ലഭിച്ചിരുന്നത്.

Latest