Connect with us

National

രണ്ടര വര്‍ഷത്തിനിടെ മോഡി ആദ്യമായി പ്രധാനമന്ത്രിയെ പോലെ പ്രവര്‍ത്തിച്ചു: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: പാക് നിയന്ത്രണ രേഖ കടന്ന് തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ച ഇന്ത്യയുടെ മിന്നല്‍ നീക്കത്തെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം പ്രധാനമന്ത്രിയെ കൊച്ചാക്കി രാഹുല്‍ ഗാന്ധി. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ മോഡി ആദ്യമായി പ്രധാനമന്ത്രിയെ പോലെ പ്രവര്‍ത്തിച്ചുവെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഒരിക്കലെങ്കിലും പ്രധാനമന്ത്രി പദത്തിന് നിരക്കുന്ന നടപടി സ്വീകരിച്ചതിന് മോഡിയോട് നന്ദി പറയുന്നുവെന്നും രാഹുല്‍ പറഞ്ഞു.

രാജ്യരക്ഷയുടെ കാര്യത്തില്‍ പ്രധാനമന്ത്രിക്ക് തന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഈ രാജ്യത്തിന്റെ മുഴുക്കെയും പൂര്‍ണ പിന്തുണയുണ്ട് – രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പിന്തുണച്ച് സോണിയാ ഗാന്ധി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. മറ്റു പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest