Connect with us

Kerala

അങ്കമാലിയില്‍ 90 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

Published

|

Last Updated

അങ്കമാലി: അങ്കമാലി മഞ്ഞപ്ര റോഡില്‍ ടിബി ജങ്ഷന്‌സമീപത്ത്‌നിന്നും 90 ഗ്രാം കഞ്ചാവ് പിടികൂടി ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി അക്കാസ് അലിയെ ആണ് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് എക്‌സൈസ് സംഘം അറസ്റ്റു
ചെയ്തത്. അങ്കമാലിയിലും പരിസരത്തും താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മയക്കു മരുന്നു ഉപയോഗം വ്യാപകമായിട്ടുണ്ടെന്നും ടി.ബി. ജംഗ്ഷന്‍ കേന്ദ്രീകരച്ച് വില്‍പ്പന നടക്കുന്നുണ്ടന്നും വ്യാപകമായി ആക്ഷേപം ശക്തമായതിനെ തുടര്‍ന്നാണ് ഈ പ്രദേശത്ത് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസവും ഈ പ്രദേശത്ത് നിന്ന് കഞ്ചാവ് കൈവശം വച്ചതിന് ഒരു അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടിയിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.കെ.റെജിമോന്റെ നേതൃത്വത്തില്‍ നടന്ന
പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ ഹസൈനാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.ഡി.
ജോസ്, എ.പി.പ്രദീപ്കുമാര്‍, കെ.എ.പോള്‍, ടി.വി.തോമസ്,െ്രെഡവര്‍ ബെന്നി പീറ്റര്‍
എന്നിവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest