Connect with us

National

കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുന്നതിനെ അപലപിച്ച് രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുന്നതിനെ അപലപിച്ച് രാഷ്ട്രപതി. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണിത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടുമെന്നും രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി പറഞ്ഞു.

സംഭവത്തിന്റെ വിശദാംശങ്ങള്‍ രാഷ്ട്രപതി പ്രതിനിധി സംഘത്തോട് ആരാഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ തേടുമെന്നും രാഷ്ട്രപതി.
കേരളത്തില്‍ നിന്നും രാഷ്ട്രപതിയെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ സംഘത്തോടായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ യോഗത്തിനു ശേഷവും സ്ഥിതിക്ക് മാറ്റമുണ്ടായിരുന്നില്ല.

---- facebook comment plugin here -----

Latest