Connect with us

Kerala

പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10,241 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളില്‍ 5,452 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണെന്ന് മന്ത്രി സി രവീന്ദ്രനാഥ് സഭയെ അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്മാര്‍ട്ട് ക്ലാസുകളുടെ പ്രവര്‍ത്തന ക്ഷമതത പരിശോധിച്ചുവരികയാണ്. അപാകതകള്‍ കണ്ടെത്തിയാല്‍ പരിഹരിക്കും.
14 ജില്ലകളിലും ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനം അന്തിമഘട്ടതത്തിലാണ്. നടപ്പ് അധ്യയന വര്‍ഷത്തില്‍ ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂര്‍ത്തിയായി. രണ്ടാംവാല്യ പുസ്തക വിതരണം നവംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കും.
വിദ്യാര്‍ഥികള്‍ ഭാരമേറിയ പുസ്തകങ്ങള്‍ കൊണ്ടുവരുന്നതതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങള്‍ മൂന്ന് വാല്യങ്ങളായി പ്രിന്റുചെയ്യും. അറുപത് പേജില്‍ കൂടുതല്‍ ഒരു വാല്യത്തിലുണ്ടാകാത്ത തരത്തിലായിരിക്കും പുസ്തകം തയ്യാറാക്കുക.ഡിജിറ്റല്‍ പാഠപുസ്തകം പൈലററ് പ്രൊജക്ട് എന്ന രീതിയില്‍ ആരംഭിക്കാനുദ്ദേശിക്കുന്നതതായി ആബിദ് ഹുസൈന്‍ തങ്ങള്‍, വി ഡി സതീശന്‍, വി എസ് ശിവകുമാര്‍ എന്നിവരെ മന്ത്രി അറിയിച്ചു.
പട്ടികജാതി വികസന വകുപ്പില്‍ നിന്ന് നിര്‍ധനരായ രോഗികള്‍ക്ക് നല്‍കുന്ന ധനസഹായ കുടിശിക എത്രയുംവേഗം കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി എ കെ ബലന്‍ സഭയെ അറിയിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ 70,65,000 രൂപയും മലപ്പുറം ജില്ലയില്‍ 50,00,000 രൂപയും കണ്ണൂര്‍ ജില്ലയില്‍ 30,00,000 രൂപയുമാണ് കൊടുത്തുതീര്‍ക്കാനുള്ളത്.

Latest