Connect with us

Kerala

തോട്ടം തൊഴിലാളികളുടെ വാസസ്ഥലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി

Published

|

Last Updated

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ വാസസ്ഥലവുമായി ബന്ധപ്പെട്ടുള്ള ശോചനീയാവസ്ഥ കണക്കിലെടുത്ത് അവ നവീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.
ഈ പദ്ധ തിക്കായി 250 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ഗീതാ ഗോപി, ഇ എസ് ബിജിമോള്‍, ഇ കെ വിജയന്‍, മുഹമ്മദ് മുഹ്‌സിന്‍ എന്നിവരെ മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. ഖനന ഭൂവിജ്ഞാന വകുപ്പ് കാസര്‍ഗോഡ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 65 അനധികൃത കോറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവക്കെതിരെ 2015ലെ കേരളാ മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും രാജഗോപാലനെ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.
പട്ടികജാതി വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാന്‍ പഠനമുറി പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. വീടിനോട് ചേര്‍ന്ന 120 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ മേല്‍ക്കൂര കോണ്‍ഗ്രീറ്റ് ചെയ്ത് തറ ടൈല്‍സ് പാകിയതായിരിക്കും പഠനമുറി.
ഇവിടെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക പഠനസൗകര്യങ്ങളുമുണ്ടാകുമെന്നും കെ രാജന്‍, സി ദിവാകരന്‍, ജി എസ് ജയലാല്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍ എന്നിവരെ മന്ത്രി എ കെ ബാലന്‍ അറിയിച്ചു.