Connect with us

International

അന്റോണിയോ ഗ്യൂട്ടെറസ് പുതിയ യുഎന്‍ സെക്രട്ടറി ജനറല്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ഗ്യൂട്ടെറസ് ഐക്യരാഷ്ട്ര സഭയുടെ അടുത്ത സെക്രട്ടറി ജനറലാവും. ഐക്യകണ്‌ഠേനയാണ് ഗ്യൂട്ടെറസ് സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഡിസംബറില്‍ സ്ഥാനമൊഴിയുമ്പോള്‍ ഗ്യൂട്ടെറസ് ചുമതലയേല്‍ക്കും.

1995 മുതല്‍ 2002 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്നു ആന്റോണിയോ ഗ്യൂട്ടെറസ്. 2005 മുതല്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. പുതിയ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ എല്ലാ ഘട്ടത്തിലും ഗ്യൂട്ടെറസ് തന്നെയായിരുന്നു മുന്നിട്ട് നിന്നത്. 67 കാരനായ ഗ്യൂട്ടെറസ് പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യു.

---- facebook comment plugin here -----

Latest