Connect with us

International

പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ പിന്തുണക്കില്ലെന്ന് യുഎസ്

Published

|

Last Updated

വാഷിംഗ്ടണ്‍: പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ അനുകൂലിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇന്ത്യാ-പാക് പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേമസയം ഇന്ത്യക്ക് ഭീഷണിയാകുന്ന വിധത്തില്‍ ഭീകരര്‍ പാക്കിസ്ഥാന്‍ താവളമാക്കുന്നതിനെ എതിര്‍ക്കുമെന്നും കിര്‍ബി പറഞ്ഞു.

പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കുന്നതിന് കഴിഞ്ഞമാസമാണ് യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചത്. ഇതേ ആവശ്യമുന്നയിച്ച് ആറ് ലക്ഷത്തില്‍ അധികം പേര്‍ ഒപ്പിട്ട വൈറ്റ് ഹൗസ് പെറ്റീഷന്‍ എന്ന ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇവ രണ്ടിലും പ്രത്യേകതയായി ഒന്നുമില്ലെന്ന് കിര്‍ബി പറഞ്ഞു. അത്തരത്തിലൊരു നീക്കത്തെ യുഎസിന് പിന്തുണക്കാനാകില്ല. അതേസമയം, പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ഭീകരരുടെ കൈകളില്‍ എത്താതിരിക്കാന്‍ അവര്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.

Latest