Connect with us

Kerala

സൗമ്യ വധക്കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് മന്ത്രി എകെ ബാലന്‍

Published

|

Last Updated

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് മന്ത്രി എകെ ബാലന്‍. കേസില്‍ സര്‍ക്കാരിന് നേട്ടമാണ് ഉണ്ടായത്.കേസ് തുറന്ന കോടതിയില്‍ കൊണ്ടുവന്നത് ചെറിയകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

നേരത്തെ സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് വന്‍ വീഴ്ച പറ്റിയെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു. വധശിക്ഷ ഒഴിവാക്കിയത് പ്രോസിക്യൂഷന്‍ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ മാതാവും സര്‍ക്കാറും സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. കേസ് പഠിക്കാന്‍ സമയം ലഭിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.

Latest