Connect with us

Gulf

മിഡില്‍ ഈസ്റ്റില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ആദ്യ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് തുടക്കം

Published

|

Last Updated

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ യു എ ഇ സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സി ഇ ഒയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ജാബിര്‍ സന്ദര്‍ശിക്കുന്നു

ദോഹ: യു എ ഇക്ക് ദ്രവീകൃത പ്രകൃതി വാതകം (എല്‍ എന്‍ ജി) നല്‍കുന്നതിനായി ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡും ഖത്വര്‍ പെട്രോളിയവും തമ്മില്‍ ദീര്‍ഘകാല കരാര്‍ ഒപ്പുവച്ചു. മിഡില്‍ ഈസ്റ്റിലെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ആദ്യ വാതക പൈപ്‌ലൈന്‍ പദ്ധതിക്കും ഇതോടെ തുടക്കമാകുമെന്ന് ഖത്വര്‍ പെട്രോളിയം പ്രസിഡന്റ് സാദ് ഷെരീദ അല്‍ കഅബി പറഞ്ഞു. ഓഫ്‌ഷോര്‍ പൈപ്പ് ലൈന്‍ വഴി ലഭിക്കുന്ന പ്രകൃതി വാതകം ഷാര്‍ജാ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, റാസല്‍ഖൈമ ഗ്യാസ് കമ്മിഷന്‍, ആര്‍ എ കെ ഗ്യാസ് എന്നിവക്കു വിതരണം ചെയ്യും.
ഡോള്‍ഫിന്‍ എനര്‍ജിക്ക് അധിക പ്രകൃതി വാതകം നല്‍കുന്നതിനാണു കരാര്‍. ഖത്വര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി, യു എ ഇ സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സി ഇ ഒയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ജാബിര്‍ എന്നിവരുടെ സാന്നിധ്യത്തിലാണു കരാര്‍ ഒപ്പുവച്ചത്.
സാദ് ഷെരീദ അല്‍ കഅബിയും ഡോള്‍ഫിന്‍ എം ഡി അഹ്മദ് അലി അല്‍ സയേഗും കരാറില്‍ ഒപ്പുവെച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ജാബിര്‍ കൂടിക്കാഴ്ച നടത്തി. ആഗോളതലത്തിലെ പ്രധാനപ്പെട്ട വാതക വിതരണക്കാര്‍ എന്ന സ്ഥാനം ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതാണു കരാറെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest