Connect with us

National

മിന്നലാക്രമണം: ഇനി സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് അനൂപ് രാഹ

Published

|

Last Updated

ഗാസിയാബാദ്: മിന്നലാക്രമണത്തെക്കുറിച്ച് ആവശ്യത്തിലധികം ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞെന്ന് വ്യോമസേന മേധാവി അനൂപ് രാഹ. ഇനിയും അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ല. ശത്രുപക്ഷത്ത് നിന്നുള്ള ഏത് ആക്രമണവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്‍ഡണ്‍ നാവികകേന്ദ്രത്തില്‍ 84ാമത് വ്യാമസേന ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മിന്നലാക്രമണം സംബന്ധിച്ച് ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. നാം ജീവിക്കുന്ന കാലത്തെ ചില അസ്വസ്ഥതകളുടെ സൂചനകളാണ് പഠാന്‍കോട്ടിലേയും ഉറിയിലേയും സൈനിക താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണമെന്ന് അനൂപ് രാഹ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും അതില്‍നിന്നെല്ലാം പാഠം പഠിച്ചാണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest