Connect with us

National

മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ പെടുത്തുന്നതിന് എതിര്‍പ്പുമായി വീണ്ടും ചൈന

Published

|

Last Updated

ബീജിംഗ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തിനെതിരെ എതിര്‍പ്പുമായി വീണ്ടും ചൈന. അസ്ഹറിനെ ഭീകരപ്പട്ടികയില്‍ പെടുത്തണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് നിലനില്‍ക്കുന്നതെന്ന് ചൈന അറിയിച്ചു.

യുഎന്‍ സമിതിയില്‍ അംഗരാഷ്ട്രങ്ങള്‍ നല്‍കുന്ന അപേക്ഷകള്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മസൂദ് അസ്ഹറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് അപകടകരമായ സന്ദേശമാണ് നല്‍കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു.

മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യ യുഎന്‍ രക്ഷാ കൗണ്‍സിലിനെ സമീപിച്ചത്. 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ ചൈന മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്. പാക്കിസ്ഥാന്റെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.