Connect with us

Kerala

പാഠപുസ്തകങ്ങളിലെ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ പരിശോധിക്കും: മന്ത്രി കെ ടി ജലീല്‍

Published

|

Last Updated

jaleel

എസ് എസ് എഫ് മാനവ സംഗമത്തിൽ മന്ത്രി കെടി ജലീൽ സംസാരിക്കുന്നു

തലപ്പാറ: ചരിത്ര പാഠപുസ്തകങ്ങളില്‍ രാജ്യവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍. തലപ്പാറയില്‍ എസ്എസ്എഫ് മാനവ സംഗമത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള പാഠ്യപദ്ദതി അനുവദിക്കാനാകില്ലെന്നും ഇത്തരത്തിലുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെ പുനര്‍നിര്‍മിക്കേണ്ട സമയമാണിത്. ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കി മാറ്റാന്‍ ഏത് മതവിഭാഗത്തില്‍ പെട്ടവര്‍ ശ്രമിച്ചാലും എതിര്‍ക്കപ്പെടേണ്ടതാണ്. അതിനുള്ള ആര്‍ജവം മതവിശ്വാസികള്‍ക്കുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അസഹിസ്ണുതയെ മാനവികതയിലൂടെ നേരിടുക: മന്ത്രി കടന്നപ്പള്ളി

kadannappallyതലപ്പാറ: വര്‍ത്തമാന കാലത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഭീതിതമായ സാംസ്‌കാരിക അപചയങ്ങള്‍ക്കെതിരെ സഹിസ്ണുതയും മാനവികതയും വളരേണ്ടതുണ്ടെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മാനവസംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദ്ദത്തിനെതിരെ നടക്കുന്ന സംഭവങ്ങള്‍ രാജ്യത്തിന്റ അഖണ്ഡതക്കെതിരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Latest