Connect with us

National

വരുന്നൂ, ചില്ല്കൂടാര തീവണ്ടി;ആദ്യ ഓട്ടം ഈ മാസം തന്നെ

Published

|

Last Updated

ന്യൂഡല്‍ഹി: റെയില്‍വേ ടൂറിസം ശക്തിപ്പെടുത്തുന്നതിന് ഗ്ലാസ് മേല്‍ക്കൂരകളുള്ള ട്രെയിന്‍ കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ . ട്രെയിന്‍ യാത്ര കൂടുതല്‍ ആസ്വാദകരമാക്കുന്നതിനും റെയില്‍വേ ടൂറിസം വികസിപ്പിക്കുന്നതിനും വേണ്ടിയാണ് ഗ്ലാസ് മേല്‍ക്കുരകളുള്ള ട്രെയിന്‍ ബോഗികള്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നതെന്ന് ഐ ആര്‍ ടി സി ചെയര്‍മാന്‍ ഡോ. ഐ കെ മനോക വ്യക്തമാക്കി.
ട്രെയിനുകളില്‍ ഗ്ലാസ് മേല്‍ക്കുരകള്‍ ഒരുക്കുന്നതിന്റെ ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നു. പൂര്‍ണമായും ഗ്ലാസ് മേല്‍ക്കൂരകളുള്ള ആദ്യ കോച്ചിന്റെ നിര്‍മാണം റെയില്‍വേ ഇതിനോടകം തന്നെ നിര്‍മിച്ച് കഴിഞ്ഞിട്ടുണ്ട്.
ഇത്തരം ട്രെയിനുകളുടെ ഓട്ടം ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബാക്കി വരുന്ന കോച്ചുകള്‍ ഡിസംബര്‍ അവസാനത്തോടെ പണി പൂര്‍ത്തിയാക്കി ട്രാക്കിലിറക്കും. എകദേശം മുന്നൂറില്‍പരം കോച്ചുകളാണ് ഇത്തരത്തില്‍ പുറത്തിറക്കുന്നത്.
ഐ ആര്‍ ടിസിയും ആര്‍ ഡി എസ് ഒയും ചേര്‍ന്നാണ് പുതിയ കോച്ചുകളുടെ ഡിസൈനുകള്‍ അടക്കമുള്ളവ തയ്യാറാക്കിയിരിക്കുന്നത്. അത്യാഡംബര സൗകര്യങ്ങളോടെയുള്ള കോച്ചുകളാണ് സംവിധാനിക്കുന്നത്. കറങ്ങുന്ന ഇരിപ്പിടങ്ങളടക്കം കോച്ചിനകത്ത് സംവിധാനിച്ചിട്ടുണ്ട്.
നിലവില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം ട്രെയിനുകള്‍ ഉപയോഗിക്കുന്നുണ്ട്. എകദേശം നാല് കോടി രൂപയാണ് ഒരു കോച്ചിന് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്. ഇത്തരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ കോച്ച് കശ്മീരിലെ റെഗുലര്‍ ട്രെയിനുകളില്‍ ഉപയോഗിക്കുന്നതിനാണ് ധാരണയായിട്ടുള്ളത്. ബാക്കി വരുന്നവ തെക്ക് -കിഴക്കന്‍ മേഖലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഉപയോഗിക്കും.