Connect with us

Sports

ബെന്റെകെക്ക് വേഗമേറിയ ഗോള്‍; ഹാട്രിക്ക്‌

Published

|

Last Updated

ഫറോ(ബെല്‍ജിയം): ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഏറ്റവും വേഗമേറിയ ഗോള്‍ ബെല്‍ജിയം സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ ബെന്റെകെ നേടി. ജിബ്രാള്‍ട്ടറിനെതിരെ ഏഴാം സെക്കന്‍ഡിലാണ് ബെന്റെകെയുടെ റെക്കോര്‍ഡ് സ്‌കോറിംഗ്. ഗ്രൂപ്പ് എച്ചിലെ യോഗ്യതാ മത്സരത്തില്‍ ബെല്‍ജിയം 6-0ന് ജിബ്രാള്‍ട്ടറിനെ തകര്‍ത്തപ്പോള്‍ ബെന്റെകെ ഹാട്രിക്കോടെ തിളങ്ങി.
യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ തുടരെ രണ്ടാം മത്സരത്തിലും 6-0ന് ജയിച്ചു. ഫറോ ഐലന്‍ഡിനെയാണ് പറങ്കിപ്പട നിലംപരിശാക്കിയത്. വാലെന്റെ സില്‍വ ഹാട്രിക്ക് നേടി. ഫ്രാന്‍സ് 1-0ന് ഹോളണ്ടിനെ തോല്‍പ്പിച്ചു. പോഗ്ബയാണ് വിജയഗോള്‍ നേടിയത്. സ്വീഡന്‍ 3-0ന് ബള്‍ഗേറിയേയും ഗ്രീസ് 2-0ന് എസ്‌തോണിയേയും ഹംഗറി 2-0ന് ലാത്വിയെയും തോല്‍പ്പിച്ചു.
1993 നവംബറില്‍ ഇംഗ്ലണ്ടും സാന്‍മാരിനോയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇതിന് മുമ്പത്തെ വേഗ ഗോള്‍ സംഭവിച്ചത്.
സാന്‍ മാരിനോയുടെ ഡേവിഡ് ഗോല്‍തേരിയാണ് 8.3 സെക്കന്‍ഡില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. അതേ സമയം ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വേഗമേറിയ ഗോള്‍ തുര്‍ക്കിയുടെ ഹകന്‍ സുകുര്‍ 10.8 സെക്കന്‍ഡില്‍ നേടിയ ഗോളാണ്.

Latest