Connect with us

International

ചൈനയില്‍ കെട്ടിടം തകര്‍ന്ന് 22 മരണം; മൂന്ന് വയസ്സുകാരിയെ 12 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

Published

|

Last Updated

അച്ഛനുണ്ട് കൂടെ.മരണത്തെ മുഖാമുഖം കാണുമ്പോഴും മകളെ മാറോടണച്ച് പിതാവ്. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ഴെജിയാംഗില്‍  ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മകളെ പരുക്കേല്‍ക്കാതെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ്  മരിക്കുകയായിരുന്നു. മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

അച്ഛനുണ്ട് കൂടെ…..മരണത്തെ മുഖാമുഖം കാണുമ്പോഴും മകളെ മാറോടണച്ച് പിതാവ്. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ഴെജിയാംഗില്‍
ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മകളെ പരുക്കേല്‍ക്കാതെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ്
മരിക്കുകയായിരുന്നു. മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബീജിംഗ്: ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ഴെജിയാംഗില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 22 പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് വയസ്സുകാരിയെ 12 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് നിലയുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങി കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് മൂന്ന് വയസ്സുകാരിയായ വു നിംഗ്ചിയെ കണ്ടെത്തിയത്. മകളെ മാറോട് ചേര്‍ത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു പിതാവിന്റെ മൃതദേഹം. തന്റെ മകളെ രക്ഷിക്കാനായി മരണം വരിച്ച പിതാവിന്റെ കാഴ്ച ഹൃദയഭേദകമായിരുന്നു. നിസ്സാര പരുക്കുകളോടെയാണ് കുട്ടി രക്ഷപ്പെട്ടത്. തന്റെ കൂഞ്ഞിന് വേണ്ടി ജീവന്‍ ത്യജിച്ച പിതാവിനെ അഭിനന്ദിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സിമന്റ് പില്ലറുകള്‍ക്കിടയില്‍ നിന്നാണ് 26കാരനായ പിതാവ് വുവിന്റെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടം തകരുന്ന സമയത്ത് കുടുംബം അവരുടെ ലിവിംഗ് റൂമിലാണ് ഉണ്ടായിരുന്നത്. പിതാവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെ കുഞ്ഞിന്റെ മാതാവിന്റെ മൃതദേഹവും കണ്ടെത്തി. കെട്ടിടം തകരാനുണ്ടായതിന്റെ കാരണങ്ങള്‍ അന്വേഷണിച്ച് വരികയാണ്.