Connect with us

Kannur

കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

 

കണ്ണൂര്‍: പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ബിജെപി പ്രവര്‍ത്തകനായ രമിത് ആണ് കൊല്ലപ്പെട്ടത്. പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്ത് വെച്ചാണ് രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രമിത്തിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.രമിത്തിന്റെ പിതാവും നേരത്തെ വെട്ടേറ്റ് മരിച്ചിരുന്നു.

സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് രമിത്തിന്റെ കോലപാതകമെന്നാണ് റിപ്പോര്‍ട്ട്. കള്ളുഷാപ്പ് തൊഴിലാളിയായ മോഹനനെ തിങ്കളാഴ്ച രാവിലെ മുഖംമൂടി ധാരികളായ ഒരു സംഘം ഷാപ്പില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസ് ആണ് കൊലക്ക് പിന്നിലെന്നാണ് സിപിഎം ആരോപിച്ചിരുന്നത്.

Latest