Connect with us

Ongoing News

പൂനൈയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റിന് മൂന്നാം ജയം

Published

|

Last Updated

പൂനൈ: ഐ.എസ്.എല്ലില്‍ പുനൈ സിറ്റി എഫ്.സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. 79ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോ നേടിയ ഗോളിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. ഈ സീസണിലെ മൂന്നാം ഗോളാണ് അല്‍ഫാരോ നോര്‍ത്ത് ഈസ്റ്റിനായി നേടിയത്. ഇതോടെ നാലു മല്‍സരങ്ങളില്‍നിന്ന് ഒന്‍പതു പോയിന്റ് നേടി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.

മത്സരത്തില്‍ റഫറിക്ക് രണ്ടു തവണ ചുവപ്പുകാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. 36ാം മിനിറ്റില്‍ അപകടകരമായ ടാക്കിളിന് നിര്‍മല്‍ ഛേത്രിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് 10 പേരുമായാണ് നോര്‍ത്ത് ഈസ്റ്റ് കളിതുടര്‍ന്നത്.
71ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി എഡ്വാര്‍ഡോ ഫെറേരിയും ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് പൂനൈയും 10 പേരായി ചുരുങ്ങിയിരുന്നു.