Connect with us

National

രാഷ്ട്രീയം കള്ളപ്പണക്കാരുടെ താവളമായെന്ന് നായിഡു

Published

|

Last Updated

അമരാവതി: രാജ്യത്തെ കള്ളപ്പണ വ്യാപനം തടയുന്നതിന് 500, 1000 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും താവളമായി രാഷ്ട്രീയം മാറിയിരിക്കുകയാണെന്നും ചിലര്‍ ജനവിധി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെലഗപുഡിയിലെ പുതിയ ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 1000ത്തിന്റെയും 500റിന്റെയും നോട്ടുകള്‍ നിര്‍ത്തലാക്കി സാമ്പത്തിക ഇടപാടുകള്‍ ബേങ്കുകള്‍ വഴി മാത്രമാക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിക്ക് കത്തയിച്ചിട്ടുണ്ട്. ഈ നോട്ടുകള്‍ നിര്‍ത്തിയാല്‍ വോട്ട് കച്ചവടവും അവസാനിക്കും. പുതിയ സാങ്കേതിക വിദ്യയുടെ കാലത്ത് ഒരു സ്മാര്‍ട്ട്‌ഫോണ്‍ മതി ബേങ്ക് ഇടപാടുകള്‍ നടത്താനെന്നും നായിഡു പറഞ്ഞു.

Latest