Connect with us

Malappuram

ഭൗതിക സൗകര്യമൊരുക്കിയാല്‍ അമരമ്പലത്ത് സര്‍ക്കാര്‍ കോളജ്‌

Published

|

Last Updated

നിലമ്പൂര്‍: അമരമ്പലത്തിന് സര്‍ക്കാര്‍ കോളജ് എന്ന ആവശ്യമുന്നയിച്ച് പൂക്കോട്ടുംപാടത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി അമരമ്പലം യൂനിറ്റും പ്രവാസി കൂട്ടായ്മയും ത്രിതല പഞ്ചായത്ത് ഭരണ സാരഥികളും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും ഒരുമിച്ച് ബഹുജന കൂട്ടായ്മ രൂപവത്കരിച്ചു.
കോളജിന് ആവശ്യമായ സ്ഥലം വാങ്ങാനും മറ്റു പ്രാഥമിക ഭൗതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. സ്ഥലം ലഭ്യമാക്കുന്ന മുറക്ക് ഉടന്‍ കോളജ് അനുവദിക്കാനാവാശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പി വി അന്‍വര്‍ എം എല്‍ എ യോഗത്തില്‍ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സുജാത രക്ഷാധികാരിയും കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ എന്‍ എ കരീം ചെയര്‍മാനും സി പി എം അമരമ്പലം ലോക്കല്‍ സെക്രട്ടറി പി ശിവാത്മജന്‍ ജനറല്‍ കണ്‍വീനറും എല്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ അംഗങ്ങളുമായി വ്യാപാര ഭവന്‍ ആസ്ഥാനമായി ജനകീയ കര്‍മ സമിതി രൂപവത്കരിച്ചു. യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എം കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം സെറീന മുഹമ്മദാലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സുജാത വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ കരീം, സി പി എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷന്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ വി പി അബ്ദുല്‍ കരീം, പി ശിവാത്മജന്‍, പി എം സീതിക്കോയ തങ്ങള്‍, ആര്‍ പാര്‍ഥസാരഥി, കെ സി വേലായുധന്‍, കെ രാജ് മോഹനന്‍ പൂക്കോട്ടുംപാടം എസ് ഐ അമൃതരംഗന്‍, അമരമ്പലം ട്രഡേഴ്‌സ് സഹകരണ ബേങ്ക് സെക്രട്ടറി എം അബ്ദുല്‍ നാസര്‍ പ്രസംഗിച്ചു. പ്രവാസി കൂട്ടായ്മ രക്ഷാധികാരി എന്‍ ഹുസൈന്‍ ചുള്ളിയോട് സ്വാഗതവും അമരമ്പലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് കെ ബശീറലി നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 225 പേര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest