Connect with us

Kozhikode

എന്‍ ഐ ടി ലേഡീസ് ഹോസ്റ്റലിലെ കക്കൂസ്മാലിന്യം റോഡിലേക്കൊഴുക്കി

Published

|

Last Updated

എന്‍ ഐ ടി ലേഡീസ് ഹോസ്റ്റലില്‍ നിന്നും കെട്ടാങ്ങല്‍ കുന്ദമംഗലം റോഡില്‍ ഓടയിലേക്ക് കക്കൂസ് മാലിന്യം തുറന്നു വിട്ട നിലയില്‍

കുന്ദമംഗലം: എന്‍ ഐ ടി ലേഡീസ് ഹോസ്റ്റലിലെ കക്കൂസ് മാലിന്യം റോഡിലേക്ക് തുറന്നു വിട്ട് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതായി പരാതി. ലേഡീസ് ഹോസ്റ്റലിലെ ടാങ്ക് നിറഞ്ഞതിനാല്‍ അത് നീക്കം ചെയ്യാത്തതിനാല്‍ പൊട്ടിയൊലിക്കുന്ന മാലിന്യം ഓടയിലേക്ക് ഒഴുകുകയാണെന്നാണ് ആരോപണം.
പൊതുജനാരോഗ്യത്തെ വെല്ലു വിളിക്കൂന്ന അധികൃതരുടെ നടപടികക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കട്ടാങ്ങല്‍ മേഘലാ കമ്മിറ്റി പ്രധിഷേധിച്ചു. നിത്യേന നൂറു കണക്കിനു യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന കട്ടാങ്ങല്‍ കുന്നമംഗലം റോഡിലേക്കാണ് എന്‍ഐടിയില്‍ നിന്നും ഇത്തരത്തില്‍ മലിനജല മൊഴുക്കുന്ന ത്..ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ എന്‍ഐടി യുടെ ഈ നടപടി പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും .ഇത് തുടര്‍ന്നാല്‍ പ്രദേശവാസികളുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.ഷെരീഫ് മലയമ്മ , ജബ്ബാര്‍ കെ, ബാബു കൊളോച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോളേജ് കവാടത്തില്‍ കുത്തിയിരിപ്പ് സമരം
മുക്കം: എന്‍ഐടി ഹോസ്റ്റലിലെ മാലിന്യം റോഡരികിലെ ഡ്രൈനേജിലേക്ക് ഒഴുക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെയാണ് ലേഡീസ് ഹോസ്റ്റലിലെ മാലിന്യം റോഡരികിലെ ഡ്രൈനേജിലേക്ക് ഒഴുക്കി വിട്ടത്. കക്കൂസ് മാലിന്യം ഡ്രൈനേജിലേക്കൊഴുക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രധാന കവാടത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. കുന്ദമംഗലം പോലീസെ ത്തി അനുരജ്ഞന ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമാ യെത്തി. മാലിന്യം ഇനി ഡ്രൈനേജിലേക്ക് ഒഴുക്കില്ലെന്നും ശാശ്വത പരിഹാരം കാണുമെന്നു മുള്ള അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിച്ച ത്. ബി ജെ പി പ്രതിഷേധത്തിന് നാരായണന്‍ നമ്പൂതിരി, രവി, വിജീഷ്, രജി ,ശരത്ത് എന്നിവരും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ജബ്ബാര്‍ മലയമ്മ, ഷരീഫ് മലയമ്മ, രവീന്ദ്രനാഥ്, ബാബു കൊളോചാലില്‍ എന്നിവരും നേതൃത്വം നല്‍കി.

Latest